ക്ഷേത്ര സുരക്ഷ കമാന്‍ഡോകളേറ്റെടുത്തു

ക്ഷേത്രത്തില്‍ നിന്നു കഴിഞ്ഞ ദിവസങ്ങളില്‍ 90,000 കോടി രൂപയുടെ നിധി കണ്ടെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് 24 കമാന്‍ഡോകളേയും ദ്രുതകര്‍മ്മ സേനയിലെ 15 പേരേയും ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയത്. ക്ഷേത്രത്തിനു ചുറ്റുമുള്ള പോലീസ് പട്രോളിങ് കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ക്ഷേത്രത്തിനുള്ളിലും പുറത്തും രഹസ്യ ക്യാമറകള്‍, സെന്‍സറുകള്‍ എന്നിവ സ്ഥാപിയ്ക്കാനും ആലോചിയ്ക്കുന്നുണ്ട്. ഇത്ര വലിയ നിധി ശേഖരം കൈകലാക്കാന്‍ കള്ളന്‍മാര്‍ എന്തു മാര്‍ഗ്ഗവും സ്വീകരിയ്ക്കുമെന്നത് പോലീസിനെ അലട്ടുന്നുണ്ട്.
രാജകുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കൂ എന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.












Click it and Unblock the Notifications