കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ മെഡിക്കല്‍: 50 % സീറ്റ് സര്‍ക്കാരിന്

  • By Ajith Babu
Google Oneindia Malayalam News

Govt, med assn reach accord on fees
തിരുവനന്തപുരം : ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തില്‍ സര്‍ക്കാരും സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ അസോസിയേഷനുമായി ധാരണയിലെത്തി. ഇതനുസരിച്ച് അസോസിയേഷന് കീഴിലെ പതിനൊന്ന് കോളേജുകളിലും അമ്പതുശതമാനം സീറ്റില്‍ മെരിറ്റില്‍ പ്രവേശനം നല്‍കും. അതേ സമയം ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സര്‍ക്കാരുമായി സഹകരിയ്ക്കില്ലെന്ന നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല.

അസോസിയേഷന് കീഴിലുള്ള 17 കോളെജുകളില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ രണ്ട് തരം ഫീസ് ഏര്‍പ്പെടുത്തും. സര്‍ക്കാരിന്റെ അമ്പതുസീറ്റില്‍ 25 പേര്‍ 1.38 ലക്ഷം രൂപ ഫീസും 20 പേര്‍ 25,000 രൂപ ഫീസും നല്‍കണം. എസ്‌സിഎസ്.ടിക്കാരായ അഞ്ചുപേരുടെ ഫീസ് സര്‍ക്കാര്‍ നല്‍കും.

മാനേജ്‌മെന്റ് ക്വാട്ടയില്‍ 35 ശതമാനം സീറ്റില്‍ 5.5 ലക്ഷം ഫീസും അഞ്ച് ലക്ഷം നിക്ഷേപവും എന്‍.ആര്‍.ഐ ക്വോട്ടയില്‍ ഒമ്പത് ലക്ഷം ഫീസുമായിരിക്കും.

മാനേജ്‌മെന്റ് ക്വോട്ടയില്‍ കഴിഞ്ഞവര്‍ഷത്തെ ഫീസ് നിലനിര്‍ത്തിയപ്പോള്‍ മെറിറ്റ് ക്വോട്ടയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന ത്രിതല ഫീസ് ഘടനയില്‍ മാറ്റംവരുത്തി പകരം രണ്ട് തട്ട് ഫീസ് ഏര്‍പ്പെടുത്തി. ഇതനുസരിച്ച് കൂടുതല്‍ കുട്ടികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ കഴിയും.

ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലുമായി ഗവണ്‍മെന്റിന് ഒരു യോജിപ്പുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അടുത്തവര്‍ഷം സഹകരിക്കാമെന്നാണ് അവര്‍ പറയുന്നത്. ഈ വര്‍ഷം തന്നെ സാമൂഹ്യനീതി ഉറപ്പാക്കുന്ന പ്രവേശനം നടത്തണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ തീരുമാനമറിയിക്കാന്‍ രണ്ടുദിവസത്തെ സാവകാശം ചോദിച്ചിട്ടുണ്ട്.

ചര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്, ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്, അസോസിയേഷന്‍ നേതാക്കളായ ഡോ. ഫസല്‍ ഗഫൂര്‍, അഡ്വ. സാജന്‍ പ്രസാദ്, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ കോ ഓര്‍ഡിനേറ്റര്‍ ജോര്‍ജ് പോള്‍ എന്നിവര്‍ പങ്കെടുത്തു.

English summary
The talks between the State Government and the Kerala Private Medical College Management Association (KPMCMA) held here today arrived at an in principle agreement on the sharing of 50:50 MBBS seats in government and management quota for the coming 2011-12 academic year.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X