സീറ്റു വിട്ടുകൊടുക്കാന്‍ തയ്യാറല്ല:ഇന്റര്‍ചര്‍ച്ച്
തിരുവനന്തപുരം: സ്വാശ്രയമെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റുകള്‍ ഈ വര്‍ഷം സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ അറിയിച്ചു.
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നാലു കോളേജുകളിലേയ്ക്കുമുള്ള പ്രവേശന നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഓഗസ്ത് ആദ്യം ക്ലാസുകള്‍ ആരംഭിയ്ക്കും. അതിനാല്‍ ഈ വൈകിയ വേളയില്‍ സര്‍ക്കാരുമായി ഒരു ധാരണയില്‍ ഏര്‍പ്പെടേണ്ടതില്ലെന്നാണ് കൗണ്‍സിലിന്റെ തീരുമാനം.
50 ശതമാനം സീറ്റിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.












Click it and Unblock the Notifications