കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രത്തിലെ തുറക്കാത്ത നിലവറയില്‍ ഒന്നുമില്ല !!

Google Oneindia Malayalam News

Sree Padmanabhaswamy Temple
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ തുറക്കാനിരിയ്ക്കുന്ന നിലവറയില്‍ ഒന്നും തന്നെ ഇല്ലെന്ന് അനുമാനിയ്ക്കാവുന്നതാണ്.

ഇതുവരെ തുറന്ന നിലവറകള്‍ക്ക് ഒന്നും ഇല്ലാതിരുന്നത്ര ബന്ധവസാണ് ഇനി തുറക്കാനുള്ള നിലവറയ്ക്ക് ഉള്ളത്. ഇതുകൊണ്ട് തന്നെ തുറക്കാനായി ആദ്യം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ ജൂലൈ എട്ട് വെള്ളിയാഴ്ച ചേരുന്ന യോഗത്തിനു ശേഷം മാത്രമേ തീരുമാനമുണ്ടാകൂ.

50,000 കോടി രൂപയിലേറെ വിലമതിയ്ക്കുന്ന എ നിലവറയ്ക്ക് ഇല്ലാത്ത ബന്ധവസ് ബി നിലവറയ്ക്ക് കാണുന്നതാണ് വിവിധ തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് വഴി വയ്ക്കുന്നത്. 'ബി' നിലവറയില്‍ എ നിലവറയെക്കാള്‍ കൂടുതല്‍ ധനം ഉള്ളതുകൊണ്ടായിരിയ്ക്കാം എന്നാണ് ഒരു അനുമാനം. എന്നാല്‍ 'ബി' എന്ന് പേരിട്ടിരിയ്ക്കുന്ന ഈ നിലവറ വഴി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം നിലകൊള്ളുന്ന കോട്ടയ്ക്കകത്ത് നിന്ന് പുറത്തേയ്ക്ക് പുറത്തേയ്ക്ക് കടക്കാനുള്ള വഴി ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്.

1566ലാണ് ഈ ക്ഷേത്രം പണിയ്ക്കുള്ള തുടക്കം കുറിയ്ക്കുന്നത്. തുടര്‍ന്ന് ക്രിസ്തുവര്‍ഷം1700 ന്റെ ആദ്യ പകുതിയില്‍ ഈ ക്ഷേത്രം പുതുക്കി പണിതത് മാര്‍ത്താണ്ഡ വര്‍മ (1706–1758) മഹാരാജാവാണ്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും പല ഭീഷണികളും മാര്‍ത്താണ്ഡവര്‍മയുടെ രാജ്യം അന്ന് നേരിട്ടിരുന്നു. ശത്രുക്കളുടെ ആക്രമണം ഉണ്ടായാല്‍, ചെറുത്ത് നില്‍ക്കാനാവതെ ഓടി രക്ഷപ്പെടേണ്ട ഒരു അവസരം ഉണ്ടായാല്‍ ഉപയോഗിയ്ക്കാനായി 'ബി' എന്ന് പേരിട്ടിരിയ്ക്കുന്ന ഈ നിലവറ ഈ നിലവറ വഴി കോട്ടയ്ക്ക് പുറത്തേയ്ക്ക് ഒരു വഴി ഒരുക്കിയിരിയ്ക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഭരണ തന്ത്രത്തിലും സൈനിക തന്ത്രത്തിലും മികവ് കാട്ടിയിരുന്ന മാര്‍ത്താണ്ഡവര്‍മ ഇത് ചെയ്യാതിരിയ്ക്കാനുള്ള ഒരു ന്യായവും കാണുന്നില്ല. വെറും 52 വര്‍ഷം മാത്രം ജീവിച്ച മാര്‍ത്താണ്ഡ വര്‍മയെ ഇന്നും ചരിത്രം അനുസ്മരിയ്ക്കുന്നത് അദ്ദേഹത്തിന്റെ ഭരണ, സൈനിക തന്ത്ര നൈപുണ്യം കൊണ്ട് മാത്രമാണ്.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറയില്‍ നിന്ന പുറത്തേയ്ക്ക് കടക്കാനുള്ള തുരങ്കം ഉണ്ടെന്ന് പണ്ട് മുതല്‍ക്ക് തന്നെ കേട്ട് കേള്‍വി ഉള്ളതാണ്. ഇത് വെറും കേട്ട് കേള്‍വി മാത്രമായിക്കൂടായ്കയും ഇല്ല. അത് വെറും കേട്ട് കേള്‍വി ആണെങ്കില്‍ മറ്റൊരു ആസ്ഥി കണ്ടെത്തലിന് കൂടി രാജ്യം സാക്ഷ്യം വഹിയ്ക്കും. തുറക്കാനിരിയ്ക്കുന്ന നിലവറവഴി തുരങ്കം ഉണ്ടായിരുന്നെങ്കില്‍ തന്നെ അത് ഇപ്പോള്‍ ഉപയോഗ യോഗ്യമായിരിയ്ക്കില്ല. കഴിഞ്ഞ 135 ലേറെ വര്‍ഷമായിട്ട് ഇത് തുറക്കാത്തത് കൊണ്ട് ആ തുരങ്കം മണ്ണ് വീണ് അടഞ്ഞ് പോയിട്ടുണ്ടാവും. എന്നാല്‍ പത്മനാഭ സ്വാമി ക്ഷേത്രം പോലെ മികച്ച വാസ്തു വിദ്യയുടെ ഉദാഹരണമായ ഒരു ക്ഷേത്രം പണിതവര്‍ പണിത തുരങ്കം ഇപ്പോഴും അതുപോലെ നിലനില്‍ക്കാനുള്ള സാദ്ധ്യതയും പൂര്‍ണമായും തള്ളിക്കളയണ്ട.

എന്തായാലും അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വൈകാതെ ഈ നിലവറ കൂടി തുറക്കുമെന്ന് കരുതാം.

English summary
Still unopened Chamber of Sree Padmanabha swamy Temple may not have any Treasure. Most probably this tunnel will be having a tunnel which leads out of the fortress in which the temple is situated. King Marthanda Varma (1706–1758), who renovated the temple during his regime in the early part of AD1700. He was a brilliant military strategist. So there is every possibility of a tunnel from the vault in the temple which can be used as a passage for escape in case of an enemy attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X