കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ തീരുമാനം

  • By Nisha Bose
Google Oneindia Malayalam News

 Thachankary
തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐ.ജി. ടോമിന്‍ തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആണ് ഇക്കാര്യം അറിയിച്ചത്. ചീഫ് സെക്രട്ടറി തലവനായ സമിതിയുടെ ശുപാര്‍ശയും എന്‍.ഐ.എയുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് സര്‍ക്കാര്‍ തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഈ ജൂലായ് പത്തിന് തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ കാലാവധി തീരും.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന കുറ്റത്തിനാണ് തച്ചങ്കരിയെ സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തായിരുന്നു നടപടി. ചില തീവ്രവാദ സംഘടനകളിലെ അംഗങ്ങളുമായി അദ്ദേഹം വിദേശത്ത് ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ സര്‍വ്വീസില്‍ തിരിച്ചെടുത്താലും തച്ചങ്കരിയ്‌ക്കെതിരെ ഉള്ള കേസുകളുടെ നടപടികള്‍ തുടരുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ തച്ചങ്കരിയുടെ നിയമനം എവിടെയായിരിയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

English summary
The cabinet meet has decided to take back IG Tomin Thachankary who was suspended from service with regard to the foreign trip controversy. Chief minister Oommen Chandy told.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X