സുഡാനില്‍ ബോട്ട് മുങ്ങി 197 പേര്‍ മരിച്ചു

സുഡാനില്‍ മതിയായ രേഖകളില്ലാതെ സൗദി അറേബ്യയിലേക്ക് പോകുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. സുഡാന്‍ തീരമേഖലയില്‍ ചെങ്കടലിലാണ് അപകടമുണ്ടായത്.
മൂന്നു പേരെ മാത്രമേ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുള്ളൂവെന്ന് സുഡാന്‍ മീഡിയ സെന്റര്‍ അറിയിച്ചു. സുഡാന്റെ അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ബോട്ട് യാത്രക്കാര്‍. ബോട്ട് ഉടമസ്ഥരായ നാല് യെമന്‍ സ്വദേശികളെ പോലീസ് അറസ്റ്റുചെയ്തു. സുഡാനിലെ ടോക്കാറില്‍ നിന്നാണ് ബോട്ട് യാത്ര ആരംഭിച്ചതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതിനിടെ 247 അനധികൃത യാത്രക്കാരുമായി പോകുകയായിരുന്ന മറ്റൊരു ബോട്ട് പിടികൂടുകയും ചെയ്തിട്ടുണ്ട്. ഭൂരിഭാഗം സൊമാലിയന്‍ പൗരന്‍മാരായിരുന്നു ബോട്ടിലുണ്ടായിരുന്നത്.












Click it and Unblock the Notifications