കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഡാനില്‍ ബോട്ട് മുങ്ങി 197 പേര്‍ മരിച്ചു

  • By Ajith Babu
Google Oneindia Malayalam News

197 African migrants feared drowned off Sudan
ഖാര്‍ട്ടോം: സുഡാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് അഭയാര്‍ഥികളുമായി പോയ ബോട്ടു മുങ്ങി 197 പേര്‍ മരിച്ചു. 200 ഓളം അനധികൃത യാത്രക്കാരുമായി പോകുകയായിരുന്നു ബോട്ട് കടലില്‍ തീപിടിച്ച ശേഷം മറിയുകയായിരുന്നു.

സുഡാനില്‍ മതിയായ രേഖകളില്ലാതെ സൗദി അറേബ്യയിലേക്ക് പോകുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. സുഡാന്‍ തീരമേഖലയില്‍ ചെങ്കടലിലാണ് അപകടമുണ്ടായത്.

മൂന്നു പേരെ മാത്രമേ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുള്ളൂവെന്ന് സുഡാന്‍ മീഡിയ സെന്റര്‍ അറിയിച്ചു. സുഡാന്റെ അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ബോട്ട് യാത്രക്കാര്‍. ബോട്ട് ഉടമസ്ഥരായ നാല് യെമന്‍ സ്വദേശികളെ പോലീസ് അറസ്റ്റുചെയ്തു. സുഡാനിലെ ടോക്കാറില്‍ നിന്നാണ് ബോട്ട് യാത്ര ആരംഭിച്ചതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

ഇതിനിടെ 247 അനധികൃത യാത്രക്കാരുമായി പോകുകയായിരുന്ന മറ്റൊരു ബോട്ട് പിടികൂടുകയും ചെയ്തിട്ടുണ്ട്. ഭൂരിഭാഗം സൊമാലിയന്‍ പൗരന്‍മാരായിരുന്നു ബോട്ടിലുണ്ടായിരുന്നത്.

English summary
The semi-official Sudan Media Centre said 197 people from neighbouring countries drowned in the Red Sea, "following the burning of a boat that was illegally transporting them to Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X