കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവള്‍ നഗ്നയാണോ? നിങ്ങള്‍ പറയൂ

  • By Ajith Babu
Google Oneindia Malayalam News

Girl’s nude illusion picture becomes Internet sensation
ലണ്ടന്‍: ആരും പറഞ്ഞില്ലെങ്കിലും എല്ലാവര്‍ക്കുമറിയാം പെണ്ണിന്റെ നഗ്നതയാണ് ഓണ്‍ലൈനിലെ പ്രിയ വിഭവമെന്ന്. ഒരു പെണ്‍കുട്ടിയുടെ നഗ്നചിത്രമെന്ന് കിട്ടാല്‍ നെറ്റിസെന്‍സില്‍ പാതിയും ചാടി വീഴും.

അങ്ങനെയൊരു പടം ഓണ്‍ലൈനില്‍ ഇപ്പോള്‍ കാട്ടുതീ പോലെ പരക്കുകയാണ്. ഒരു പാര്‍ട്ടിയ്ക്കിടില്‍ കൂട്ടുകാരിയ്‌ക്കൊപ്പം പെണ്‍കുട്ടി ഉടുതുണിയില്ലാതെ നില്‍ക്കുന്ന ചിത്രം. ഒറ്റ നോട്ടത്തില്‍ നിങ്ങളും അത് തന്നെയാവും കരുതുന്നത്. എന്നാല്‍ സൂക്ഷിച്ച് നോക്കിയാല്‍ സംഗതി പിടികിട്ടും.

നിങ്ങള്‍ ആഗ്രഹിച്ചതല്ല ചിത്രത്തില്‍ കാണുന്നത്. കൂടെയുള്ള സുഹൃത്തിനരികിലായി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ നഗ്നശരീരമായി തോന്നിപ്പിയ്ക്കുന്നത് സുഹൃത്തുക്കളിലാരുടെയോ തടിച്ചുരുണ്ട കൈയ്യാണ്. അതിവിദഗ്ധമായോ അല്ലെങ്കില്‍ അബദ്ധത്തിലോ ക്യാമറയില്‍ പകര്‍ത്തിയ ഒരു ചിത്രമാണിതെന്ന് സണ്‍ ടാബ്ലോയിഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തായാലും സംഗതിയൊന്നുമില്ലാത്ത ചൂടന്‍ ഫോട്ടോ ഇന്റര്‍നെറ്റിലെ സെന്‍സേഷനായി മാറിക്കഴിഞ്ഞു. വിലക്ഷണമായ നിമിഷം എന്നിങ്ങനെ തലക്കെട്ടുമായി പ്രചരിയ്ക്കുന്ന ഇമെയിലില്‍ ഇങ്ങനെയൊരു വരി കൂടിയുണ്ട്. നിങ്ങളുടെ സുഹൃത്തിന്റെ തടിച്ച കൈ നിങ്ങളെ നഗ്നയാക്കിയേക്കാം.

English summary
A picture giving a nude illusion of a girl is going viral around the world. At the first glance, the photo seems to show a naked girl posing behind a pal, but after looking at the saucy snap carefully it emerges that the photo is actually an optical illusion created by her friend's bare arm, reports the Sun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X