കാമുകനെ പെട്ടിക്കുള്ളില്‍ കടത്താന്‍ ശ്രമം

19 കാരിയായ മരിയ ഡെല്‍ മര്‍ അരിസോണയാണ് കാമുകനെ രക്ഷപ്പെടുത്താനായി അതിസാഹസത്തിന് മുതിര്‍ന്നത്.
മെക്‌സിക്കന്‍ ജയിലിലെ തടവുകാരനായ കാമുകന്‍ യുവാന്‍ റാമിറെസ് തിജേര്‍ണയെയാണ് യുവതി സ്യൂട്ട്‌കേസിനുള്ളിലാക്കിയത്. യുവാന്‍ 2007 മുതല്‍ മെക്‌സിക്കോയിലെ ക്വയിന്‍താനറൂ സംസ്ഥാനത്തെ ചെറ്റുമാല്‍ ജയിലിലെ തടവുകാരനാണ്.
അനധികൃതമായി ആയുധം കൈവശം വച്ചതിന് ഇരുപതു വര്‍ഷത്തേക്കാണ് യുവാനെ ശിക്ഷിച്ചിരിക്കുന്നത്. യുവാനെ മരിയ പതിവായി സന്ദര്‍ശിയ്ക്കാറുണ്ടായിരുന്നു.
കഴിഞ്ഞ ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം സംശയകരമായ സാഹചര്യത്തില്‍ മരിയ കറുത്ത വലിയ ഒരു സ്യൂട്ട്‌കേസ് വിഷമിച്ച് ഉരുട്ടിക്കൊണ്ട് വരുന്നത് കണ്ട്‌സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് സ്യൂട്ട്‌കേസിനുള്ളില്‍ യുവാന്‍ കൂനിക്കൂടി ഇരിയ്ക്കുന്നത് കണ്ടത്. അറസ്റ്റിലായ മരിയക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications