ഗൂഗിള്‍ പ്ലസിലും താരം സുക്കര്‍ ബര്‍ഗ് തന്നെ

സുക്കര്‍ ബര്‍ഗിനെ 35,000 പേരാണു പിന്‍തുടരുന്നത്. എന്നാല്‍ ഗൂഗിള്‍ സ്ഥാപകരിലൊരാളായ ലാറി പേജിനെ 24,000 പേരെ പിന്‍തുടരുന്നുള്ളൂ. ഗൂഗിള്‍ പ്ലസ് ഇപ്പോഴും എല്ലാവരേയും അംഗങ്ങളാക്കാന്‍ തുടങ്ങിയിട്ടില്ല. നിലവില്‍ പ്രത്യേക ക്ഷണം ലഭിച്ചവര്‍ക്കു മാത്രമേ ഗൂഗിള്‍ പ്ലസില്‍ അംഗങ്ങളാകാന്‍ കഴിയൂ എന്നിരിക്കെ സുക്കര്‍ ബര്‍ഗിനെ ക്ഷണിച്ചതാരാണെന്നതു സംബന്ധിച്ച് അഭ്യൂഹങ്ങള്‍ തുടരുകയാണ്.
എന്നാല്‍ ഗൂഗിള്‍ പ്ലസില്‍ ഉള്ള പ്രൊഫൈല്‍ താന്‍ തന്നെ ഉണ്ടാക്കിയതാണോ എന്ന് വ്യക്തമാക്കാന്‍ സുക്കര്‍ ബര്‍ഗ് തയ്യാറായിട്ടില്ല. എന്നാല്‍ ഗൂഗിള്‍ പ്ലസിലുള്ള സുക്കര്‍ ബര്‍ഗ്ഗിന്റെ സുഹൃത്തുക്കള്‍ പലരും ഫേസ് ബുക്കിലെ ഉന്നത ഉദ്യോലസ്ഥരാണ്.
ഗൂഗിളിന്റെ മറ്റു സംരഭങ്ങളായ ഗൂഗിള്‍ ബസ്, ഗൂഗിള്‍ വേവ് എന്നിവയെ അപേക്ഷിച്ച് ഗൂഗിള്‍ പ്ലസിന് നല്ല പ്രതികരണമാണ് ലഭിയ്ക്കുന്നത്.












Click it and Unblock the Notifications