കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദയാനിധി മാരന്‍ രാജിവച്ചു

  • By Ajith Babu
Google Oneindia Malayalam News

Dayanidhi Maran
ദില്ലി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ആരോപണവിധേയനായ കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രി ദയാനിധി മാരന്‍ രാജിസമര്‍പ്പിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ വ്യാഴാഴ്ച ഉച്ചയ്ക്ക് നമ്പര്‍ 7 റേസ് കോഴ്‌സ് വസതിയില്‍ ചെന്ന് കണ്ടു. രാജിക്കത്ത് നല്‍കുകയായിരുന്നു.

2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ മാരന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാരന്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. ഇതോടെ 2ജി സ്‌പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജയുടെ വഴിയേ മാരനും കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. സിബിഐ റിപ്പോര്‍ട്ടില്‍ മാരനെതിരെ തെളിവുണ്ടെന്ന പരാമര്‍ശം വന്നതോടെ ഡിഎംകെ നേതാവിന്റെ തലയുരുളുമെന്ന് ഉറപ്പായിരുന്നു.

പ്രധാനമന്ത്രിയുമായി അഞ്ചു മിനിട്ട് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവന്ന മാരന്‍ മാദ്ധ്യമങ്ങളോട് യാതൊന്നും സംസാരിക്കാന്‍ തയ്യാറായില്ല. വ്യാഴാഴ്ച രാവിലെ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ മാരന്‍ പങ്കെടുത്തിരുന്നു. എന്നാല്‍ എഫ്എം ലൈസന്‍സ് സംബന്ധിച്ച വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ അദ്ദേഹം യോഗത്തില്‍ നിന്ന് പുറത്തേക്ക് പോയി. പിന്നീടാണ് പ്രധാനമന്ത്രിയെ വസതിയില്‍ ചെന്ന് കണ്ടത്.

എയര്‍സെല്‍ എന്ന ടെലികോം കമ്പനിയെ, മാരന്റെ സുഹൃത്ത് ടി. അനന്തകൃഷ്ണന്റെ കമ്പനിയായ മാക്‌സിസ് എന്ന സ്ഥാപനത്തിനു വില്‍ക്കാന്‍ എയര്‍സെല്‍ ഉടമ ശിവശങ്കരനുമേല്‍ മാരന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി സി.ബി.ഐ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എയര്‍സെല്ലിന് ടെലികോം ലൈസന്‍സ് നിഷേധിച്ചുകൊണ്ടാണ് മാരന്‍ സമ്മര്‍ദ്ദ തന്ത്രം പയറ്റിയത്.

വിവിധ മന്ത്രാലയങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടും എയര്‍സെല്ലിന് ലൈസന്‍സ് നല്‍കാനുള്ള ഫയലില്‍ മാരന്‍ ഒപ്പുവച്ചില്ല. എയര്‍സെല്ലിനെ മാക്‌സിസ് ഏറ്റെടുത്ത് ആറു മാസത്തിനുള്ളില്‍ ലൈസന്‍സ് അനുവദിക്കുകയും ചെയ്തു

പിന്നീട് നാലുമാസം കഴിഞ്ഞപ്പോള്‍ മാക്‌സിസിന്റെ സഹോദര സ്ഥാപനമായ ആസ്‌ട്രോ മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടെലിവിഷന്‍ കമ്പനിയില്‍ 675 കോടി രൂപ നിക്ഷേപിച്ച് ഓഹരി പങ്കാളിത്തം നേടിയെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Dayanidhi Maran today ended days of speculation by meeting Prime Minister Manmohan Singh and offering to resign from his post of Union Textile Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X