വിവാഹസംഘത്തിന്റെ ബസ്സില്‍ തീവണ്ടിയിടിച്ച് 30 മരണം

തനഗാവിലെ ആളില്ലാ ലെവല്‍ക്രോസില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. മഥുരയില്‍നിന്നും ബീഹാറിലെ ചപ്രയിലേക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് തീവണ്ടിയും വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ബസില്‍ 80 പേരുണ്ടായിരുന്നതായാണ് വിവരം.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തെ കുറിച്ച് അന്വേഷണം നടത്താന്‍ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തലിനോട് സംഭവസ്ഥലം സന്ദര്‍ശിക്കാനും മമത ബാനര്‍ജിയുടെ രാജിയ്ക്ക് ശേഷം റെയില്‍വേയുടെ ചുമതല കൂടി വഹിക്കുന്ന മന്‍മോഹന്‍ സിങ് നിര്‍ദേശം നല്‍കി.
മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നിസാര പരുക്കേറ്റവര്‍ക്ക് 10,000 രൂപ വീതവും അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications