മലയാളി ബാര്‍ഗേളിനെ കുത്തിപരിക്കേല്‍പ്പിച്ചു
മുംബൈ: മലയാളിയായ ബാര്‍ഗേളിനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. വാമന്‍ സാവന്ത് (36) എന്ന യുവാവാണ് മലയാളിയായ സ്വപ്‌ന പിള്ള(26) യെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം സ്വയം കുത്തിമരിയ്ക്കാന്‍ ശ്രമിച്ചത്. ദഹിസറിലെ ഒരു ഗസ്റ്റ്ഹൗസിലാണ് സംഭവം.
ബാറിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന സാവന്തിന് സ്വപ്‌നയോട് പ്രണയം തോന്നിയതാണ് കത്തികുത്തിലേയ്ക്ക് വഴിവച്ചത്. പ്രണയം തീവ്രമായപ്പോള്‍ സ്വപ്‌നയോട് ബോറിവ്‌ലിയിലെ ബാര്‍ ജോലിയുപേക്ഷിച്ച് തന്നോടൊപ്പം താമസിയ്ക്കാന്‍ ഇയാള്‍ സ്വപ്‌നയോടാവശ്യപ്പെട്ടു.
എന്നാല്‍ സ്വപ്‌ന ഇതിനു തയ്യാറാവാത്തതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായി. കുപിതനായ സാവന്ത് സ്വപ്നയെ കുത്തുകയായിരുന്നു. ഇതിനു ശേഷം ഇയാള്‍ ജീവനൊടുക്കാനും ശ്രമിച്ചു.
ബഹളം കേട്ട ഗസ്റ്റ്ഹൗസ് ജീവനക്കാര്‍ ഇരുവരേയും ആസ്പത്രിയിലെത്തിച്ചു. ഐപിസി 326, 309 വകുപ്പുകള്‍ പ്രകാരം സാവന്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും അപകടനില തരണം ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications