ലഖ്‌നൊ: എഐസിസി സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ സമീപത്തേക്ക് നിറതോക്കുമായി എത്തിയ ആള്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ഭട്ട പര്‍സൂലില്‍ നിന്നു രാഹുല്‍ ഗാന്ധി നടത്തുന്ന ത്രിദിന പദയാത്രയ്ക്കിടെ രാവിലെ എട്ടരയോടെ അലിഗഢില്‍ വച്ചാണ് സംഭവം.
രാജസ്ഥാന്‍ സ്വദേശിയ ഹരി മോഹന്‍ ശര്‍മ എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്നത് ലൈസന്‍സുളള തോക്കായിരുന്നുവെന്ന് രാഹുലിന്റെ സുരക്ഷാച്ചുമതലയുള്ള എസ്പിജി അറിയിച്ചു. രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശിയാണിയാള്‍. എസ്പിജി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തശേഷം ഇയാളെ ഉത്തര്‍പ്രദേശ് പോലീസിന് കൈമാറി.
രണ്ടു മാസം മുന്‍പും ഗ്രേറ്റര്‍ നോയിഡ സന്ദര്‍ശിക്കുന്നതിനിടെ രാഹുലിന്റെ സമീപത്തുനിന്ന് നിന്ന് കൈത്തോക്കുമായി ഒരു യുവാവിനെ പിടികൂടിയിരുന്നു.
A man carrying firearm in proximity of Congress general secretary Rahul Gandhi, during his padyatra, was held by the SPG on Thursday. Gandhi is presently on a footmarch from Bhatta-Parsaul to Aligarh in Uttar Pradesh.