പെണ്‍വാണിഭം ദമ്പതിമാര്‍ പിടിയില്‍
കോയമ്പത്തൂര്‍: കോയമ്പത്തൂരിന്‍ വടവള്ളിയ്ക്കു സമീപം പ്രവര്‍ത്തിച്ചു വന്ന പെണ്‍വാണിഭ സംഘത്തിലെ കണ്ണികള്‍ പോലീസ് കസ്റ്റഡിയിലായി. കോയമ്പത്തൂര്‍ വടവള്ളി പോലീസ് സ്‌റ്റേഷനില്‍ നിന്ന് കേവലം രണ്ടു കിലോമീറ്റര്‍ അകലെയുള്ള വാടക വീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം.
സംഘത്തിന്റെ പിടിയിലകപ്പെട്ട ബാംഗ്ലൂര്‍ സ്വദേശിനിയായ 22 കാരിയെ പോലീസ് രക്ഷപെടുത്തി. ഡിന്‍ഡിഗല്‍ സ്വദേശികളായ പീര്‍ മൊയ്ദീന്‍ (40), ഭാര്യ ബീഗം (36) എന്നിവരായിരുന്നു പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാര്‍. ഇവര്‍ ബാംഗ്ലൂരില്‍ നിന്നും മറ്റ് പെണ്‍വാണിഭ സംഘങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ കൊണ്ടു വന്ന് ആവശ്യക്കാര്‍ക്കെത്തിച്ചു കൊടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പോലീസിനു രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് റെയ്ഡ് നടത്തുകയായിരുന്നുവെന്ന് വടവള്ളി പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കനകസുന്ദരം അറിയിച്ചു. ദമ്പതിമാരെ കൂടാതെ വീട്ടുടമയേയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications