13കാരിയെ പീഡിപ്പിച്ച എട്ടാം ക്ലാസുകാരന്‍ പിടിയില്‍
കോലഞ്ചേരി: പതിമൂന്നുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബന്ധു കൂടിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥി പൊലീസ് പിടിയിലായി. തന്റെ ഇളയമ്മയുടെ മകനായ ഈ വിദ്യാര്‍ഥിയാണ് ആദ്യമായി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് കരുതപ്പെടുന്ന രണ്ട് സഹപാഠികളെ പൊലീസ് തിരയുന്നുണ്ട്. കേസില്‍ ബന്ധുക്കളായ ജഗദീശന്‍ (24) മറ്റൊരു ബന്ധുവായ പതിമൂന്നുകാരനായ കുട്ടിയും രണ്ട് ദിവസം മുമ്പ് പൊലീസ് പിടിയിലായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇവരെല്ലാവരും കുട്ടിയുടെ ബന്ധുക്കളുമാണ്.
കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി തുടര്‍ന്നുവരുന്ന പീഡനത്തെപ്പറ്റി സ്‌കൂളിലെ അധ്യാപികയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്.
പ്രതികള്‍ കസ്റ്റഡിയിലായതോടെ പെണ്‍കുട്ടിക്കെതിരെ തിരഞ്ഞ ബന്ധുക്കള്‍ കുട്ടിയുടെ പുസ്തകങ്ങളും വസ്ത്രങ്ങളുമെല്ലാം നശിപ്പിച്ചിരുന്നു. നേരത്തെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട പെണ്‍കുട്ടി ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ 13കാരനെ വൈദ്യപരിശോധനയ്ക്ക് ശേഷം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.












Click it and Unblock the Notifications