സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് ഈ വര്‍ഷം എന്‍ഒസിയില്ല
തിരുവനന്തപുരം: ഈ വര്‍ഷം എന്‍ഒസിയ്ക്കായി അപേക്ഷിച്ച സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് എന്‍ഒസി ലഭിയ്ക്കില്ല. വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബാണ് ഇക്കാര്യം അറിയിച്ചത്.
ആദ്യ ഘട്ടത്തില്‍ എന്‍ഒസിയ്ക്ക് അപേക്ഷിച്ച സ്‌കൂളുകള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. നൂറു കണക്കിന് സ്‌കൂളുകളാണ് എന്‍ഒസിയ്ക്ക് വേണ്ടി അപേക്ഷിച്ചിരുന്നത്. ഇവയെല്ലാം ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുന്ന സ്കൂളുകളാണ്.
സംസ്ഥാന സര്‍ക്കാറിന്റെ എന്‍ഒസി കിട്ടാത്തതിനാല്‍ ഇവയ്ക്ക് സിബിഎസ്ഇ ബോര്‍ഡിന്റെ അംഗീകാരവും ലഭിച്ചില്ല. ഈ പ്രശ്‌നം പരിഹരിയ്ക്കാനാണ് ഇവയ്ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍ ഈ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത് സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്ന് ആശങ്ക പരന്നിരുന്നു. വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതാണ് സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ കാരണമെന്നു സൂചനയുണ്ട്.












Click it and Unblock the Notifications