തോക്കു ചൂണ്ടി മോഷണം: ഒരാള്‍ പിടിയില്‍
കോട്ടയം: കോട്ടയം നഗരത്തില്‍ തോക്കു ചൂണ്ടി 20 കിലൊ സ്വര്‍ണ്ണം തട്ടിയെടുത്ത പ്രതികളില്‍ ഒരാള്‍ പിടിയിലായി. പിടിയിലായ ആള്‍ തമിഴ്‌നാട്ടുകാരനാണെന്നാണ് സൂചന. ഇയാളില്‍ നിന്ന് രണ്ടു തോക്കുകളും സ്വര്‍ണമടങ്ങിയ ബാഗും പിടിച്ചെടുത്തു. എന്നാല്‍ മറ്റെയാള്‍ രക്ഷപെട്ടു.
കോട്ടയം തിരുനക്കരയിലെ കുന്നത്തു കുളത്തില്‍ ജ്വലറിയിലാണ് സംഭവം. കെ എല്‍ 5 എസി 6125 എന്ന നമ്പര്‍ ബൈക്കില്‍ വന്ന മോഷ്ടാക്കള്‍ ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ജ്വലറിയുടെ ഉള്ളിലേയ്ക്ക് വെടിയുതിര്‍ത്തു. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ വാരിയെടുത്ത് രക്ഷപെടുകയായിരുന്നു.
ഏതാണ്ട് 20 കോടി രൂപ വിലവരുന്ന സ്വര്‍ണം മോഷണം പോയതായി ജീവനക്കാര്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications