മാണിയുടെ എട്ടാം ബജറ്റ് വെള്ളിയാഴ്ച

നിലവിലുള്ള നികുതിഘടനയില്‍ കാര്യമായ മാറ്റം വരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്ക് ബജറ്റില്‍ സാധ്യത കുറവാണ്. എന്നാല്‍ നികുതി ഏകീകരണങ്ങള്‍ക്കുള്ള ചില നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂച. സര്‍ക്കാരിന് നേരിയ ഭൂരിപക്ഷം മാത്രമുള്ള സാഹചര്യവും കേന്ദ്രസര്‍ക്കാര്‍ കുത്തനെ ഇന്ധനവില വര്‍ധിപ്പിച്ചതുമാണ് കടുത്ത നികുതികളില്‍നിന്നും പിന്തിരിയാന്‍ കാരണം.
തിരുത്തല്‍ ബജറ്റ് എന്നാണു മാണി വിശേഷിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ പ്രഖ്യാപനങ്ങള്‍ക്കപ്പുറം വസ്തുതകള്‍ നിറഞ്ഞ ബജറ്റായിരിക്കും അവതരിപ്പിക്കുക.
സാമ്പത്തികരംഗത്തെ അച്ചടക്കരാഹിത്യത്തിനെതിരെ താക്കീതായിരിക്കും ബജറ്റെന്നും മാണി പറയുന്നു. രണ്ടാഴ്ച കൊണ്ടാണു ബജറ്റ് തയാറാക്കിയത്.












Click it and Unblock the Notifications