5 കോടി;എംപി വികസനം ഇനി പൊടിപൊടിക്കും
ദില്ലി: എംപിമാരുടെ പ്രദേശിക വികസന ഫണ്ട് അഞ്ചു കോടി രൂപയായി ഉയര്‍ത്തി. വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നിലവില്‍ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടു കോടി രൂപയായിരുന്നു. എംപി ഫണ്ട് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നിട്ട് വളരെ കാലമായി. വര്‍ദ്ധന നിലവില്‍ വരുന്നതോടെ ഒരു എംപിയ്ക്ക് 5 വര്‍ഷത്തെ കാലയളവിനുള്ളില്‍ 25 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്താനാവും.
എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് 10 കോടി രൂപയാക്കാനാണ് പ്രസന്ന ആചാര്യ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിരുന്നതെങ്കിലും 5 കോടി രൂപയാക്കിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications