Get Updates
Get notified of breaking news, exclusive insights, and must-see stories!

തച്ചങ്കരിയെ തിരിച്ചെടുക്കുന്നതിനെതിരെ വിഎസ്

VS Achuthanandan
തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ കാലത്ത് സസ്‌പെന്‍ഷനിലായ ഐജി ടോമിന്‍ തച്ചങ്കരിയെ തിരിച്ചെടുത്താല്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. തച്ചങ്കരിയെ തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദ ബന്ധമടക്കമുള്ള ഒട്ടേറെ കേസുകള്‍ തച്ചങ്കരിക്കെതിരായി ഉണ്ട്. എന്നിട്ടും തച്ചങ്കരിയെ തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ശരിയല്ലെന്നും വി.എസ്.പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാര്‍ തുടരുന്നത്. ഇടത് അദ്ധ്യാപക സംഘടന സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഎസ്.

ബാലകൃഷ്ണപിള്ളയെ ജയിലില്‍ നിന്ന് പുറത്തു വിടാന്‍ നടത്തുന്ന ശ്രമത്തിലൂടെ നീതിപീഠത്തെ സര്‍ക്കാര്‍ പരിഹസിയ്ക്കുകയാണ്. 70 വയസ് കഴിഞ്ഞ ഏതൊരാള്‍ക്കും അഴിമതി നടത്താമെന്നും ശിക്ഷയില്ലെന്നും പറഞ്ഞ് നിയമസഭയില്‍ സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നാല്‍ അതിശയിക്കേണ്ടതില്ല.

പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കാന്‍ സഹായിച്ച ആളെ വിജിലന്‍സ് ഡയറക്ടറാക്കിയിരിക്കുകയാണ്. ഭരണചക്രം തിരിക്കാന്‍ അഴിമതിക്കാതെ ആവശ്യമുണ്ടെന്ന് ഒരു പത്രപരസ്യം നല്‍കേണ്ട ആവശ്യം മാത്രമെ യു.ഡി.എഫ് സര്‍ക്കാരിന് ഇനി ചെയ്യേണ്ടതുള്ളൂ.

കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി അട്ടിമറിക്കപ്പെടുകയാണ്. പൊതുവിദ്യാലയങ്ങള്‍ അടച്ചു പൂട്ടാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ തുടക്കമായിട്ടാണ് സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കിയതെന്നും വിഎസ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+