നിധി മ്യൂസിയത്തിലേയ്ക്ക് മാറ്റിയേക്കും

ക്യൂറേറ്ററെ നിയമിച്ച് സംരക്ഷണ ചുമതല ഏല്‍പ്പിക്കുവാനാണ് സുപ്രീം കോടതി ആലോചിയ്ക്കുന്നത്. ഇതിനുള്ള പേരുകള്‍ നിര്‍ദേശിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചരിത്രവിഷയമായതിനാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും (എഎസ്‌ഐ) നാഷണല്‍ റിസര്‍ച്ച് ലാബിന്റെയും സഹായം തേടാം.
അമൂല്യ പുരാവസ്തുക്കള്‍ നഷ്ടപ്പെടാതെയും കേടുകൂടാതെയും ശാശ്വതമായി സൂക്ഷിക്കുന്നതു സംബന്ധിച്ചു വിദഗ്ധരുടെകൂടി അഭിപ്രായം തേടിയ ശേഷം കോടതി ഉത്തരവ് പുറപ്പെടുവിയ്ക്കും.മ്യൂസിയത്തിലാണോ, ക്ഷേത്ര നിലവറയില്‍ തന്നെയാണോ സൂക്ഷിക്കേണ്ടത്, ഏതൊക്കെ സാധനങ്ങള്‍ മ്യൂസിയത്തില്‍ സൂക്ഷിക്കണം, ഏതൊക്കെ സുരക്ഷിത അറയില്‍ സൂക്ഷിക്കണം തുടങ്ങിയ കാര്യങ്ങള്‍ കോടതി തീരുമാനിക്കും.
നിധിയുടെ മൂല്യത്തെ പറ്റി കാടുകയറി എഴുതുന്ന പ്രവണത മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍, എ.കെ.പട്‌നായിക്ക് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. നിധി ശേഖരം കണ്ടെടുത്തതോടെ ക്ഷേത്രം ലോകശ്രദ്ധ ആകര്‍ഷിച്ചിരിയ്ക്കുകയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.












Click it and Unblock the Notifications