പത്മതീര്‍ഥക്കുളത്തിലും നിധിയുണ്ടെന്ന് അഭ്യൂഹം

ക്ഷേത്രത്തിലെ നമ്പി കുടുംബാംഗങ്ങളില്‍ ചിലരും ചരിത്രകാരന്‍മാരും ഇത്തരത്തിലുള്ള സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കുളത്തിനടിയില്‍ അറയോ മറ്റോ ഉണ്ടാകാമെന്നാണ് ഇവര്‍ സംശയിക്കുന്നത്. എന്നാല്‍, മുമ്പ് പലകുറി കുളം വറ്റിച്ചിട്ടുണ്ടെന്നും അന്നൊന്നും ഇത്തരത്തിലുള്ള വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നും നാട്ടുകാരും ഭക്തരും പറയുന്നു.
അതേ സമയം ക്ഷേത്രത്തിന് ചുറ്റും പൊലീസും കമാന്‍ഡോകളും പരിശോധനയും നിരീക്ഷണവും തുടരുകയാണ്. സുരക്ഷാക്രമീകരണങ്ങള്‍ക്ക് സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാമാണ് നേതൃത്വം നല്‍കുന്നത്.
കേരള പൊലീസിലെ കമാന്‍ഡോകളും ദ്രുതകര്‍മസേനയും സായുധ പൊലീസും സംയുക്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നാല് കവാടങ്ങളിലും തോക്ക് ധാരികളായ കമാന്‍ഡോകള്‍ നിലയുറപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications