അണ്ണാന്റെ കടിയേറ്റ് ബാലന്‍ മരിച്ചു
പുത്തൂര്‍: അണ്ണാന്റെ കടിയേറ്റ ബാലന്‍ പേവിഷ ബാധയെ തുടര്‍ന്ന് മരിച്ചു. പുത്തുര്‍ ചെറുപൊയ്ക ഭജനമഠത്തിനു സമീപം പൊയ്കയില്‍ അനില്‍ കുമാറിന്റേയും ഷീജയുടേയും മകന്‍ ആഷിക് (7) ആണ് മരിച്ചത്.
മൂന്നു മാസം മുന്‍പാണ് ആഷിക്കിനു അണ്ണാന്റെ കടിയേറ്റത്. വീടു പണി നടക്കുന്നതിനാല്‍ പഴയ വീട് പൊളിച്ചിട്ടിരിയ്ക്കുകയായിരുന്നു. തത്കാലത്തേയ്ക്ക് പ്ലാസ്റ്റിക്ക് ഷീറ്റ് വച്ച് മറച്ച ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇതില്‍ കൂടു കെട്ടിയ അണ്ണാനാണ് ആഷിക്കിനെ കടിച്ചത്.
കടിയേറ്റതിനെ തുടര്‍ന്ന് ആഷിക്കിനെ കൊട്ടാരക്കര താലൂക്ക് ആസ്പത്രിയിലും പിന്നീട് കൊല്ലം താലൂക്ക് ആസ്പത്രിയിലും കാണിച്ചെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു. രക്ത പരിശോധനയും നടത്തിയിരുന്നു.
രണ്ടു ദിവസം മുന്‍പ് ആഷിക്കിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഏഴുകോണ്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
പവിത്രേശ്വരം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ആഷിക്. അനുദേവയാണ് സഹോദരി.












Click it and Unblock the Notifications