കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം കടക്കെണിയില്‍

  • By Nisha Bose
Google Oneindia Malayalam News

KM Mani
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ട് കേരളം കടക്കെണിയിലായതായി കെഎം മാണി. ഇടതു സര്‍ക്കാറിന്റെക്കാറിന്റെ തെറ്റായ നയങ്ങളുടെ ഫലമായി കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥ തകിടം മറിഞ്ഞതായും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കെഎം മാണി ബജറ്റവതരണം ആരംഭിച്ചത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണകാലത്ത് വരുത്തി വച്ച കടം വീട്ടുന്നതിന് കടം വാങ്ങേണ്ട അവസ്ഥയിലാണ് കേരളമെന്നും മാണി അറിയിച്ചു. ഈ സര്‍ക്കാര്‍ ചുമതലയേറ്റപ്പോള്‍ 1900 കോടി രൂപ മാത്രമാണ് ട്രഷറിയില്‍ ബാക്കി ഉണ്ടായിരുന്നതെന്നും മാണി പറഞ്ഞു. ഉടന്‍ കൊടുത്തു തീര്‍ക്കേണ്ട കടമായി 2154 കോടി രൂപ കേരളത്തിനു മേല്‍ വരുത്തി വച്ചിട്ടാണ് കഴിഞ്ഞ സര്‍ക്കാര്‍ പടിയിറങ്ങിയതെന്നും മാണി അറിയിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ ഒരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരായിരുന്നുവെന്നതിന് തെളിവാണ് ഈ തിരഞ്ഞെടുപ്പിലെ ജനവിധിയെന്നും മാണി ചൂണ്ടിക്കാട്ടി.

English summary
Mani started his budget speech lashing out at the previous government for financial indiscipline and said that the state has been dragged into financial debt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X