റൗഫിനെ ചോദ്യം ചെയ്തു

റജീനയ്ക്ക് കുഞ്ഞാലിക്കുട്ടി പണം നല്‍കിയതിന്റേയും വീടു വച്ചു നല്‍കിയതിന്റെയും തെളിവുകള്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് കരുതുന്നതായും റൗഫ് മാധ്യമങ്ങളോട് പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനു ശേഷമാണ് റൗഫ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഐസ്‌ക്രീം പാര്‍ലര്‍ കേസ് വിഎസ് അച്യുതാന്ദന്‍ പ്രചാരണ വിഷയമാക്കി ഉയര്‍ത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കേസ് അട്ടിമറിയ്ക്കാന്‍ ശ്രമം നടക്കുന്നതായി വിഎസ് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം റൗഫ് വിഎസുമായി കൂടിക്കാഴ്ച നടത്തിയതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.












Click it and Unblock the Notifications