കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റൗഫിനെ ചോദ്യം ചെയ്തു

  • By Nisha Bose
Google Oneindia Malayalam News

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ കെഎ റൗഫിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു.റജീനയുടെ മൊഴിമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിനെ ധരിപ്പിച്ചതായി റൗഫ് പറഞ്ഞു. റെജീനയ്ക്ക് പണം കൈമാറിയ കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്ന് റൗഫ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

റജീനയ്ക്ക് കുഞ്ഞാലിക്കുട്ടി പണം നല്‍കിയതിന്റേയും വീടു വച്ചു നല്‍കിയതിന്റെയും തെളിവുകള്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് കരുതുന്നതായും റൗഫ് മാധ്യമങ്ങളോട് പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനു ശേഷമാണ് റൗഫ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഐസ്‌ക്രീം പാര്‍ലര്‍ കേസ് വിഎസ് അച്യുതാന്ദന്‍ പ്രചാരണ വിഷയമാക്കി ഉയര്‍ത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കേസ് അട്ടിമറിയ്ക്കാന്‍ ശ്രമം നടക്കുന്നതായി വിഎസ് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം റൗഫ് വിഎസുമായി കൂടിക്കാഴ്ച നടത്തിയതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

English summary
Crime Branch of India Questioned KA Rauf in relation with ice cream parlour case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X