കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഡംബരവീടുകള്‍ക്ക് നികുതി കാര്‍ഷികമേഖലക്ക് തലോടല്‍

  • By Ajith Babu
Google Oneindia Malayalam News

KM Mani
തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി വെള്ളിയാഴ്ച അവതരിപ്പിച്ചത് 350 കോടി രൂപയുടെ കമ്മി ബജറ്റ്. 982 കോടി രൂപയുടെ അധിക ചെലവും 615 കോടി രൂപയുടെ അധിക വരുമാനവും കണക്കാക്കുന്ന ബജറ്റാണ് മാണി അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം 39428 കോടി രൂപയാണ്. റവന്യൂ കമ്മി 5, 534 കോടി രൂപയും ധനകമ്മി 10, 507 കോടി രൂപയുമാണ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിനെ തിരുത്തുന്ന ബജറ്റാണ് ഇതെന്ന് മാണി കഴിഞ്ഞദിവസം പറഞ്ഞിരുന്നെങ്കിലും ഏറെക്കുറെ പുതുക്കിയ ബജറ്റാണ് അവതരിപ്പിച്ചിരിയ്ക്കുന്തന്. പബ്ലിക്-പ്രൈവറ്റ്-പഞ്ചായത്ത് പങ്കാളിത്തമാണ് ബജറ്റിന്റെ സവിശേഷതയായി മാണി ഉയര്‍ത്തിക്കാട്ടുന്നത്.

സംസ്ഥാനത്തെ റോഡ്, വാര്‍ത്താവിനിമയ തുറമുഖ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം വകയിരുത്തുന്നതാണ്
ബജറ്റ്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട 1000 കിലോമീറ്റര്‍ റോഡുകളുടെയെങ്കിലും നിലവാരം ഉയര്‍ത്തേണ്ടതുണ്ടെന്ന് മാണി ചൂണ്ടിക്കാട്ടി. ഇതിനായി സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് എന്ന പദ്ധതി രൂപീകരിക്കും. കണ്ണൂര്‍ വിമാനത്താവള വികസനത്തിന് 30 കോടി രൂപയും കൊച്ചി മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 25 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ആഡംബര വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നികുതി ഏര്‍പ്പെടുത്തിയതിലൂടെ വരുമാനം കണ്ടെത്താന്‍ ശ്രമിയ്ക്കുന്ന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് മികച്ച പരിഗണനയാണ് ലഭിിച്ചിരിയ്ക്കുന്നത്. കാര്‍ഷിക മേഖലയിലെ വികസന പദ്ധതികള്‍ക്കൊപ്പം കരാര്‍ കൃഷി എന്ന നയവും വ്യത്യസ്തമായി. കൃഷി ചെയ്യാതെ കിടക്കുന്ന ഭൂമി കൃഷിഭവനുകളുടെ സഹായത്തോടെ ഏറ്റെടുത്ത് ഉത്പാദനം നടത്തുകയാണ് കരാര്‍ കൃഷിയിലൂടെ ലക്ഷ്യമിടുന്നത്.

കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 400 രൂപയാക്കി ഉയര്‍ത്തിയതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലൂടെ ധനമന്ത്രി കെ.എം. മാണി നടത്തിയത്. നിലവില്‍ 300 രൂപയായിരുന്നു കര്‍ഷകതൊഴിലാളി പെന്‍ഷന്‍. ചെറുകിട നാമമാത്ര കര്‍ഷക കുടുംബത്തിലെ അറുപത് വയസ് കഴിഞ്ഞ ഒരാള്‍ക്ക് പ്രതിമാസം 300 രൂപ വച്ച് പെന്‍ഷന്‍ നല്‍കും. മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ക്കാണ് പെന്‍ഷന്‍ ലഭ്യമാക്കുക. കൃത്യമായി കാര്‍ഷിക വായ്പ തിരിച്ചടച്ചാല്‍ അഞ്ചു ശതമാനം പലിശയിളവ് നല്‍കുമെന്നും ബജറ്റില്‍ വാഗ്ദാനം ചെയ്യുന്നു.

കൂടുതല്‍ വ്യാപാരികളെ നികുതിയുടെ പരിധിയില്‍ കൊണ്ടുവരാനും മാണിയുടെ ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.തൊഴിലില്ലായ്മ കുറയ്ക്കാനും ബജറ്റ് ലക്!ഷ്യമിടുന്നു. 500 കോടി രൂപ നിക്ഷേപം നടത്തി ഒരു ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.

English summary
Finance Minister KM Mani while presenting the budget said that four new medical college hospitals will be started in the state. The hospitals would be set up in Malappuram, Idukki, Kasargod and Pathanamthitta districts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X