തിരുവനന്തപുരം: കടുത്ത പനിയെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭയിന്‍ നിന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു മുഖ്യമന്ത്രി. വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തെ മുറിയിലേയ്ക്ക് മാറ്റി.
രണ്ടു ദിവസത്തെ പൂര്‍ണ്ണ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിയ്ക്കുന്നത്. അതിനാല്‍ മുഖ്യമന്ത്രിയുടെ മൂന്നു ദിവസത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്.