കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയുടേത് കോട്ടയം ബജറ്റ്: വിഎസ്

  • By Nisha Bose
Google Oneindia Malayalam News

 VS Achuthanandan
തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിയുടേത് കോട്ടയം ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പരിഹാസം. പ്രാദേശികമായ വിവേചനം വളരെ പ്രത്യക്ഷമായി പ്രകടമാണെന്നും വിഎസ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 30 ലക്ഷം കുടുംബങ്ങള്‍ക്ക് അരി നല്‍കുന്ന കാര്യത്തെ പറ്റി ബജറ്റില്‍ ഒരക്ഷരവും മിണ്ടിയിട്ടില്ലന്നും മുന്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു.

മുന്‍ സര്‍ക്കാരിന്റെ പദ്ധതികളെ പുതിയ രൂപത്തില്‍ ഗവര്‍ണറെ കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തില്‍ യു.ഡി.എഫ് പറയിച്ചിരുന്നു. ഇത്തവണ മാണി അത് സ്വയം ചെയ്തു എന്ന് മാത്രമെയുള്ളൂ. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 1963 കോടി രൂപ ട്രഷറിയില്‍ അവശേഷിപ്പിച്ചുവെന്ന് ധനമന്ത്രി സമ്മതിച്ചത് തന്നെ വലിയ കാര്യമാണ്.

ബജറ്റ് വിവിധ മേഖലകളിലെ അസന്തുലിതാവസ്ഥയാണ് പ്രകടമാക്കുന്നത്. അല്പം പോലും ആസൂത്രണ വീക്ഷണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചിരിയ്ക്കുന്നത്.

കെഎം മാണിയുടെ ബജറ്റിനെ മുന്‍ ധനമന്ത്രി തോമസ് ഐസക്കും നിശിതമായി വിമര്‍ശിച്ചു. ധവളപത്രം പുറപ്പെടുവിയ്ക്കുമെന്ന് തിരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാപിച്ചിട്ട് ഇതു വരെ അതിനു കഴിയാതെ പോയത് എന്തു കൊണ്ടാണെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് ഐസക്ക് ആവശ്യപ്പെട്ടു.

English summary
Opposition leader VS Achuthanathan called the budget presented by Mani as "Kottayam Budget" as it gives more prominence to the development of Kottayam region.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X