കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം തുടരും: പ്രണബ്

  • By Nisha Bose
Google Oneindia Malayalam News

Karunanidhi-Pranab Mukherjee
ചെന്നൈ: ഡിഎംകെയുമായുള്ള സഖ്യം തുടരുമെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. മന്ത്രിസ്ഥാനത്തു നിന്ന് രാജിവച്ച എ രാജയ്ക്കും ദയാനിധി മാരനും പകരക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പ്രണബ് ഇക്കാര്യം വ്യക്തമാക്കിയത്.

2 ജി സ്‌പെക്ട്രം വിഷയം കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ അതൃപ്തനായ കരുണാനിധിയെ തണുപ്പിക്കുകയെന്നതായിരുന്നു പ്രണബിന്റെ ലക്ഷ്യം.മാരനു പകരം ടി.ആര്‍. ബാലുവിനെ മന്ത്രിയാക്കണമെന്ന കരുണാനിധിയുടെ ആവശ്യത്തെ പ്രധാനമന്ത്രി തള്ളിക്കളഞ്ഞതിലും കരുണാനിധിക്ക് നീരസമുണ്ട്. ബാലുവിനെ മന്ത്രി ആക്കാത്തതിനാലാണു പുതിയ മന്ത്രി വേണ്ടന്ന നിലപാടിലേയ്ക്ക് ഡി.എം.കെ. എത്തിയതെന്നാണ് സൂചന.

രാജ രാജിവെച്ചപ്പോള്‍ ടെലികോം മന്ത്രാലയം കോണ്‍ഗ്രസിനു ലഭിച്ചിരുന്നു. മകള്‍ കനിമൊഴി ഇപ്പോഴും ജയിലില്‍ കഴിയുന്നതും കരുണാനിധിയെ അലട്ടുന്നുണ്ട്. ഇതിനിടയില്‍ അഴഗിരിയുടെ വകുപ്പില്‍ മാറ്റം വരുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്‌. ഇതിനു കരുണാനിധി വഴങ്ങില്ലെന്നും അറിയുന്നു. രണ്ടു മന്ത്രിമാരെ നഷ്ടപ്പെടുകയും മകള്‍ കനിമൊഴി ജയിലില്‍ കഴിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് കരുണാനിധി പുനരാലോചന നടത്തുമെന്നും സൂചനയുണ്ട്.

English summary
Two days after DMK leader Dayanidhi Maran resigned as textiles minister, finance minister Pranab Mukherjee met DMK chief M. Karunanidhi on Saturday and said the alliance between the two parties "will continue", amid speculation over an impending Union Cabinet reshuffle early next week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X