കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമി നിരാഹാരം ആരംഭിച്ചു

  • By Ajith Babu
Google Oneindia Malayalam News

Kumaraswami
ബാംഗ്ലൂര്‍: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജെഡി (എസ്) നേതാവുമായ എച്ച്ഡി കുമാരസ്വാമി അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും കുടുംബവും 320 ഏക്കര്‍ ഭൂമി കൈയേറിയെന്നും 1500 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നുമുള്ള ബി.ജെ.പിയുടെ ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് നിരാഹാരം. ബംഗളൂരു ഫ്രീഡം പാര്‍ക്കിലാണ് നിരാഹാരം.

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടല്ല സമരമെന്നും സത്യം പുറത്തുകൊണ്ടുവരികയാണു ലക്ഷ്യമെന്നും കുമാരസ്വാമി പറഞ്ഞു. മുഖ്യമന്ത്രി യെദിയൂരപ്പ സിബിഐ അന്വഷണത്തിന് ഉത്തരവിടാത്തത് ഭാവിയില്‍ അഴിമതിക്കേസുകളില്‍ തനിക്കും സിബിഐ അന്വേഷണം നേരിടേണ്ടിവരുമെന്ന ഭയം മൂലമാണ്.

അന്വേഷണ ആവശ്യം അംഗീകരിക്കുന്നത് വരെ നിരാഹാരം തുടരുമെന്നാണ് കുമാരസ്വാമി വ്യക്തമാക്കിയിട്ടുള്ളത്. സത്യഗ്രഹത്തെ തുടര്‍ന്ന് പൊലീസ് കനത്ത സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
When the ruling Bharatiya Janata Party (BJP) state government enraged the former Karnataka Chief Minister HD Kumaraswamy with several allegations, the JD(S) leader commenced his indefinite fast as he had proclaimed earlier. Kumaraswamy on Saturday, Jul 9 started his fast-unto-death protest demanding CBI probe in his own family's wealth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X