തിരുവോണം ബംപര്‍ ഒന്നാം സമ്മാനം അഞ്ചു കോടി

തിരുവനന്തപുരം പ്രസ് ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ ധനകാര്യമന്ത്രി കെ.എം. മാണി, നടന്‍ മുകേഷിനു നല്കിയാണ് ബംപര്‍ ടിക്കറ്റ് പ്രകാശനം ചെയ്തത്. ആദ്യ വില്പനയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
200 രൂപ വിലയുള്ള ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനവും മോശമല്ല. ഒരു കോടി രൂപയാണ് രണ്ടാമത്തെ ഭാഗ്യവാന് ലഭിയ്ക്കുക. അഞ്ചു പരമ്പരകളിലായി അച്ചടിക്കുന്ന ടിക്കറ്റില്‍ ഓരോ പരമ്പരയിലും 50 പവന്‍ വീതം 250 പവനാണ് മൂന്നാം സമ്മാനം. ഓരോ പരമ്പരയിലും രണ്ട്് വീതം 10 മാരുതി ആള്‍ട്ടോ കാറുകള്‍ നാലാം സമ്മാനമായി നല്‍കും.
ഏജന്റുമാര്‍ക്ക് 30 മുതല്‍ 32 ശതമാനം വരെ ഡിസ്‌ക്കൗണ്ടും ഓരോ 50 ടിക്കറ്റിനും 100 രൂപ വീതം തിരുവോണം ഇന്‍സെന്റീവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തിരുവോണം ബംപറില്‍ 34.07 കോടി രൂപയുടെ റിക്കാര്‍ഡ് വില്പന നേടിയിരുന്നു.












Click it and Unblock the Notifications