ജസ്റ്റിസ് നരേന്ദ്രന്‍ അന്തരിച്ചു

'ദിനബന്ധു' പത്രത്തിലൂടെ പത്രപ്രവര്‍ത്തകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് കുറച്ചു കാലം 'കേരള കൗമുദി' എറണാകുളം ലേഖകനായിരുന്നു. പിന്നീട് നിയമ ബിരുദം എടുത്ത ശേഷം അഭിഭാഷകനായി. 23 വര്‍ഷത്തെ അഭിഭാഷക വൃത്തിയ്ക്കു ശേഷം 1974 നാണ് ഹൈക്കോടതി ജഡ്ജിയായത്.
പ്രഗത്ഭനായ നിയമജ്ഞനാണന്നു പേരെടുത്തു. എറണാകുളം നഗരത്തിന്റെ പൊതുപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ എന്നും ഈ നിയമജ്ഞന്‍ സജീവമായി ഇടപെട്ടിരുന്നു. സംവരണപ്രശ്‌നത്തില്‍ നരേന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും ഏറെ ശ്രദ്ധേയമായിരുന്നു. സുജനയാണ് ഭാര്യ. മക്കള്‍:കെഎന്‍ സുനില്‍, അനില്‍ കെ നരേന്ദ്രന്‍, കെഎന്‍ മിനി.












Click it and Unblock the Notifications