ഭാര്യയുടെ കാമുകനെ ഭര്‍ത്താവ് പിടിച്ചു
വള്ളിക്കുന്ന്: പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അവിഹിതബന്ധം പുലര്‍ത്തി വന്ന ഭാര്യയുടെ കാമുകനെ വിദേശത്തുനിന്നെത്തിയ ഭര്‍ത്താവ് ഒളിച്ചിരുന്ന് കയ്യോടെ പിടികൂടി. വള്ളിക്കുന്ന് അത്താണിക്കലിന് സമീപമാണ് സംഭവം.
രണ്ടു കുട്ടികളുടെ അമ്മ കൂടിയായ യുവതിയാണ്് ഭര്‍ത്താവിന്റെ അകന്ന ബന്ധത്തിലുള്ള 25കാരനുമായി രഹസ്യബന്ധം പുലര്‍ത്തി വന്നത്. കാമുകന്‍ വിവാഹിതനും ഒരുകുട്ടിയുടെ അച്ഛനുമാണ്. ഇതിനെല്ലാം പുറമെ ഇയാളുടെ ഭാര്യ മൂന്നുമാസം ഗര്‍ഭിണിയുമാണ്.
കുട്ടികള്‍ സ്‌കൂളില്‍ പോയാല്‍ എത്തുന്ന കാമുകന്‍ വൈകിട്ടേ തിരിച്ചു പോകുമായിരുന്നുള്ളൂ. ഭാര്യയുടെ വഴിവിട്ട ബന്ധത്തെക്കുറിച്ച് അറിവുകിട്ടിയ ഭര്‍ത്താവ് രണ്ട് പേരെയും നേരത്തെ താക്കീത് ചെയ്തിരുന്നു. എന്നാലിതുകൊണ്ടൊന്നും ഇവര്‍ പിന്‍മാറിയില്ല.
നാലു മാസം മുമ്പ് നാട്ടിലെത്തിയ ഭര്‍ത്താവ് തിരിച്ചുപോയ ഉടനെ കാമുകന്‍ വരവ് വീണ്ടുമാരംഭിച്ചു. ഇക്കാര്യം സുഹൃത്തുക്കളില്‍ നിന്നറിഞ്ഞ ഭര്‍ത്താവ് ഭാര്യയെയും വീട്ടുകാരെയും അറിയിക്കാതെ നാട്ടിലെത്തി.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെത്തിയ കാമുകനെ ഒളിച്ചിരുന്ന ഭര്‍ത്താവ് പുറത്തുനിന്നും പൂട്ടിയിടുകയായിരുന്നു. ഒടുവില്‍ പരപ്പനങ്ങാടി പൊലീസെത്തി യുവാവിനെ സ്‌റ്റേഷനിലെത്തിച്ച് ഇരുകൂട്ടരുടെയും ബന്ധുക്കളെ വിളിച്ചുവരുത്തി.
എന്നാല്‍ യുവതിയെ ഭാര്യയായി കൊണ്ടുനടക്കില്ലെന്ന് ഭര്‍ത്താവ് അറുത്തുമുറിച്ചുപറഞ്ഞതോടെ കൊണ്ടോട്ടി സ്വദേശിയായ കാമുകന്‍ വീട്ടമ്മയെ ഒരാഴ്ചക്കകം വിവാഹം കഴിക്കാമെന്ന് പൊലീസ് സ്‌റ്റേഷനില്‍ വെച്ച് ഉറപ്പുനല്‍കി.












Click it and Unblock the Notifications