ചങ്കൂറ്റമുണ്ടെങ്കില്‍ താക്കാബിഷയില്‍ കയറാം

ലോകത്തേറ്റവും കീഴ്ക്കാംതൂക്കായ റോളര്‍ കോസ്റ്ററായ തക്കാബിഷയാണ് സാഹസികരെ സ്വാഗതം ചെയ്യുന്നത്. മരണത്തെ മുഖാമുഖം കാണാന്‍ അവസരമൊരുക്കുന്ന ഈ ഭീമന്‍ റോളര്‍ കോസ്റ്റര്‍ ടോക്കിയോയിലെ ഫ്യുജിഷിഡയിലുള്ള ഫ്യുജിക്യു ഹൈലാന്റ് അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്.
141 അടി ഉയരമുള്ള ഇതിന് രണ്ട് മൈലോളം നീളമുണ്ട്. 112 സെക്കന്റില്‍ ലക്ഷ്യസ്ഥാനത്തെത്തുന്ന റോളര്‍ കോസ്റ്റര്‍ ചിലയവസരങ്ങളില്‍ 121 ഡിഗ്രിയില്‍ വരെ വളഞ്ഞുപുളഞ്ഞു പോകും. ഫൈറ്റര്‍ വിമാനങ്ങളില്‍ പറക്കുന്ന പൈലറ്റുകളുടെ അനുഭവമാണ് റൈഡിലൂടെ ലഭിയ്ക്കുക.
ജാപ്പനീസ് ഭാഷയില്‍ ശ്രേഷ്ഠം എന്നര്‍ഥം വരുന്ന തക്കാബിഷയുടെ നിര്‍മാണ ചെലവ് 23 മില്യന്‍ യൂറോയാണ്.
ലോകത്തേറ്റവും കീഴ്ക്കാംതൂക്കായ റോളര്‍ കോസ്റ്ററാണ് താക്കാബിഷയെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ റൈഡിന്റെ വരവോടെ യോര്‍ക്ക്‌ഷെയറിലെ ഫ്‌ളമിംഗോലാന്റ് അമ്യൂസ്‌മെന്റ് പാര്‍ക്കിലുള്ള മുബോ ജംബോയുടെ റെക്കാര്‍ഡാണ് പഴങ്കഥയായത്.












Click it and Unblock the Notifications