15കാരിയെ നൃത്താധ്യാപകനും സംഘവും മാനഭംഗപ്പെടുത്തി
ദില്ലി: പശ്ചിമദില്ലിയില്‍ പതിനഞ്ചുകാരിയെ നൃത്താധ്യാപകനും സംഘവും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ നാലുപേരും പോലീസ് പിടിയിലായി.
വികാസ്പുരി നൃത്തവിദ്യാലയത്തിലെ ഗുല്‍ഷന്‍ എന്ന അധ്യാപകനും മറ്റു മൂന്നുപേരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ജൂലായ് അഞ്ചിനാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ജൂലായ് ഏഴിനാണ് വിവരം പുറത്തറിഞ്ഞത്.
സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തിയതില്‍ നിന്ന് ബലാത്സംഗം നടന്നതായി വ്യക്തമായി. തുടര്‍ന്നാണ് ഗുല്‍ഷനെയും സംഘത്തെയും പോലീസ് പിടികൂടിയത്.
ഗുല്‍ഷനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ വെള്ളിയാഴ്ച ഒബ്‌സര്‍വേഷന്‍ ഹോമിലയയ്ക്കുകയും ചെയ്തിട്ടുണ്ട്.
വികാസ്പുരി ഡികെഎസ് ഡാന്‍സ് സ്‌കൂളില്‍ പതിനഞ്ചു ദിവസത്തെ പരിശീലനത്തിനെത്തിയതായിരുന്നു പെണ്‍കുട്ടി. ജൂലായ് അഞ്ചിന് ക്ലാസില്‍ പോയ കുട്ടി തിരിച്ചുവന്നിരുന്നില്ല. വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വീട്ടുകാര്‍ വികാസ്പുരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
പരാതിയെത്തുടര്‍ന്ന് ദാബ്രിയില്‍ ഗുല്‍ഷന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. താനും പെണ്‍കുട്ടിയും സൗഹൃത്തുക്കളാണെന്ന് ചോദ്യം ചെയ്യലില്‍ ഗുല്‍ഷന്‍ പറഞ്ഞു.
അഞ്ചാം തിയ്യതി ക്ലാസിനുശേഷം പെണ്‍കുട്ടിയെ കൂട്ടി ഗുല്‍ഷന്‍ അടുത്തുള്ള പാര്‍ക്കിലേക്ക് സ്‌പെഷല്‍ ക്ലാസിനെന്നു പറഞ്ഞ് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. ബാക്കിയെല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ഗുല്‍ഷന്‍ തന്റെ സുഹൃത്തുക്കളായ റാമിനെയും മറ്റുള്ളവരെയും വിളിച്ചുവരുത്തി. നാലുപേരും ചേര്‍ന്ന് കുട്ടിയെ ബലാത്സംഗം ചെയ്തശേഷം രാത്രി സ്‌കൂള്‍ പരിസരത്ത് താമസിപ്പിച്ചു. രാവിലെ ഗുല്‍ഷന്റെ വീട്ടിലേക്ക് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.












Click it and Unblock the Notifications