കൊച്ചി മെട്രോ: കേന്ദ്രം ഉന്നതതല യോഗം വിളിയ്ക്കും

ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയില്‍ നിന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദില്ലിയിലായിരിക്കും യോഗം ചേരുക. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കു കൂടുതല്‍ തുക ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മെട്രോ റെയില്‍ പദ്ധതി നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വാഗ്ദാനം. കൊച്ചി മെട്രോ പദ്ധതിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കുന്നതിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായിരുന്നു.












Click it and Unblock the Notifications