തടവുകാര്‍ക്കായി കാപ്‌സിക്കത്തില്‍ മയക്കുമരുന്ന്
ലുധിയാന: പച്ചക്കറികളിലും മറ്റും നിറച്ച് മയക്കുമരുന്നുകള്‍ ജയിലിനകത്തേയ്ക്ക് കടത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലുധിയാന സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.
കാപ്‌സിക്കത്തിലും ടൂത്ത്‌പേസ്റ്റ് ട്യൂബിലും നിറച്ച് മയക്കുമരുന്ന് തടവുകാര്‍ക്ക് എത്തുന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. വിചാരണത്തടവുകാരനായ ഉമേഷ് സൂദ്, മറ്റൊരു തടവുകാരനായ ലഖ്ബീര്‍ സിങ് എന്നിവര്‍ക്കുവേണ്ടിയാണ് ഇത്തരത്തില്‍ മയക്കുമരുന്ന് കടത്തുന്നത്.
സൂദിന് വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരാന്‍ അനുമതിയുണ്ട്. ഇയാള്‍ക്കായി കൊണ്ടുവരുന്ന ഭക്ഷണത്തിനൊപ്പമാണ് കാപ്്‌സിക്കത്തില്‍ നിറച്ച് മയക്കുമരുന്ന് കൊണ്ടുവരുന്നത്. ലഖ്ബീറിന് വേണ്ടിയാണ് ടൂത്ത് പേസ്റ്റ് ട്യൂബിലാക്കി മയക്കുമരുന്ന് തടവറയില്‍ എത്തിക്കുന്നത്.
കാസ്പിക്കത്തിന്റെ അടിഭാഗം മുറിച്ച് അതില്‍ മയക്കുമരുന്ന് നിറച്ചശേഷം മുറിച്ചഭാഗം ച്യൂയിം ഗം കൊണ്ട് ഒട്ടിച്ചാണത്രേ തയ്യാറാക്കുന്നത്. ടൂത്ത് പേസ്റ്റ് ഒഴിവാക്കിയ ട്യൂബിലാണ് മയക്കുമരുന്ന് നിറയ്ക്കുന്നത്.
സുരക്ഷാ ജോലിയ്ക്ക്് നിയമിച്ചിട്ടുള്ള ചില ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കള്ളി പൊളിഞ്ഞത്.
മറ്റു ജയിലുകളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. തങ്ങളുടെ തലപ്പാവിനുള്ളില്‍ ചരസ് പാക്കറ്റുകള്‍ ഒളിപ്പിച്ച് തടവുകാര്‍ക്കെത്തിച്ച രണ്ട് വാര്‍ഡന്മാരെ ജലന്ധര്‍ ജയിലില്‍ നിന്നും ഫെബ്രുവരിയില്‍ അറസ്റ്റുചെയ്തിരുന്നു.












Click it and Unblock the Notifications