Get Updates
Get notified of breaking news, exclusive insights, and must-see stories!

13കാരന്റെ മരണം; ആര്‍മി ഓഫീസര്‍ അറസ്റ്റില്‍

Dilshan
ചെന്നൈ: കരസേന ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ കയറിയ പതിമൂന്നുകാരനായ ദില്‍ഷന്‍ എന്ന കുട്ടി വെടിയേറ്റു മരിച്ച സംഭവത്തില്‍ മുന്‍ സൈനികന്‍ അറസ്റ്റിലായി. ദില്‍ഷനെ വെടിവയ്ക്കാനുപയോഗിച്ച തോക്കും െ്രെകംബ്രാഞ്ച് കണ്ടെടുത്തു.

കരസേന ഉദ്യോഗസ്ഥന്‍ റിട്ടയേര്‍ഡ് ലഫ്റ്റ്‌നന്റ് കേണല്‍ രാമരാജുവാണ് അറസ്റ്റിലായത്. മധുരയിലേക്കുളള യാത്രാമധ്യേ തമിഴ്‌നാട് െ്രെകംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്്. ലൈസന്‍സില്ലാത്ത തോക്കുപയോഗിച്ചാണ് ഇയാള്‍ കുട്ടിയെ വെടിവച്ചതെന്നും പോലീസ് അറിയിച്ചു സംഭവത്തിന് ശേഷ ംതോക്ക് നഗരത്തിലെ കൂവ നദിയില്‍ ഉപേക്ഷിച്ചിരുന്നു. ഇവിടെ നിന്നാണ് തോക്ക് കണ്ടെടുത്തത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സൈനിക ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ ബദാം പഴങ്ങള്‍ പറിക്കാന്‍ കയറിയ ദില്‍ഷന് വെടിയേറ്റത്. ശനയിാഴ്ച കസ്റ്റഡിയിലായ രാമരാജനെ ചോദ്യം ചെയ്യലിനു ശേഷം ഞായറാഴ്ച രാവിലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഐലന്റ് ഗ്രൗണ്ട് സൈനിക ക്വാട്ടേഴ്‌സില്‍ തന്നെ താമസിക്കുന്ന രാജരാജിന്റെ വസതിക്ക് എതിര്‍വശത്തു വച്ചാണ് ദില്‍ഷന് വെടിയേറ്റത്. തൊട്ടടുത്ത ചേരിയില്‍ നിന്നു പലപ്പോഴും കുട്ടികള്‍ മതില്‍ ചാടിക്കടന്നു മാങ്ങയും ബദാമും പറിക്കാന്‍ ഇവിടെ എത്താറുണ്ട്. കുട്ടികള്‍ ശല്യമായതിനെ തുടര്‍ന്നു പലതവണ ഇവരെച്ചൊല്ലി പ്രശ്‌നങ്ങളും പതിവായിരുന്നു.

കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം സൈനിക ക്വാട്ടേഴ്‌സ് വളപ്പില്‍ കയറിയ കുട്ടികളെ സുരക്ഷാ ജീവനക്കാര്‍ വിരട്ടിയോടിച്ചെങ്കിലും പിന്തിരിഞ്ഞുപോകാന്‍ തയ്യാറാകാതെ ദില്‍ഷന്‍ അവിടെ നില്‍ക്കുകയായിരുന്നു. ഇതോടെയാണ് കുപിതനായ രാമരാജ് വെടിയുതിര്‍ത്തത്.

സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സൈനിക തലത്തിലും അന്വേഷണം നടത്തിയിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ ആരായാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആര്‍മി തലവന്‍ ജനറല്‍ വി.കെ സിംഗ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+