യുപിയില്‍ തീവണ്ടി പാളം തെറ്റി

ഉച്ചയ്ക്ക് 12.30നാണ് അപകടമുണ്ടായത്. 14 ബോഗികളാണ് പാളം തെറ്റിയത്. 100ലധികം ആള്‍ക്കാര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. പരിക്കേറ്റവരെ ഫത്തേപ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പലരും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബോഗികള്‍ ഒന്നിനു മുകളില്‍ ഒന്നായി കിടക്കുന്നതു രക്ഷാപ്രവര്‍ത്തനത്തിനു തടസമായി. റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്കു തിരിച്ചു.
അലഹാബാദില്‍ നിന്നും കാണ്‍പുരില്‍ നിന്നുമെത്തിയ സംഘമാണ ു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്.












Click it and Unblock the Notifications