ദില്ലി സുരക്ഷിതം; പക്ഷേ രാത്രിയാത്ര വേണ്ടെന്ന്
ദില്ലി: ദില്ലി സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളില്‍ കഴമ്പില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍. എന്നാല്‍ രാത്രിവൈകിയശേഷം തനിച്ചുള്ള യാത്രകള്‍ സ്ത്രീകള്‍ ഒഴിവാക്കണമെന്നും ഇദ്ദേഹം പറഞ്ഞു.
ദില്ലി പൊലീസ് മേധാവി ബികെ ഗുപ്തയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. രാത്രിയില്‍ അത്യാവശ്യമായി പുറത്തുപോകേണ്ട സ്ത്രീകള്‍ സുരക്ഷയ്ക്ക് ഒരു പുരുഷനെയും ഒപ്പം കൂട്ടണമെന്നും ഗുപ്ത നിര്‍ദ്ദേശിച്ചു.
ദില്ലിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് ഗുപ്തയുടെ ഈ വിവാദ പ്രസ്താവന. ഇതിനെതിരെ തലസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ജീവനക്കാര്‍ക്ക് അറിയാമെങ്കില്‍ സ്വന്തം കാറില്‍ കൂടുതല്‍ പണം കൊണ്ടുനടക്കരുത്, പുലര്‍ച്ചെ രണ്ടുമണിയ്ക്കുശേഷം തനിച്ച് യാത്രചെയ്താല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാവാന്‍ സാധ്യതയുണ്ട്, പൊലീസിനെ മാത്രം ഇക്കാര്യങ്ങളില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല- എന്നിങ്ങനെയായിരുന്നു ദില്ലിയെ സുരക്ഷാ പ്രശ്‌നം സംബന്ധിച്ച് പൊലീസ് മേധാവിയുടെ അഭിപ്രായങ്ങള്‍












Click it and Unblock the Notifications