മൂന്നാര്‍ ഒഴിപ്പിയ്ക്കല്‍ തിങ്കളാഴ്ച മുതല്‍

മൂന്നാറിലെ അനധികൃത കയ്യേറ്റം സ്വയം ഒഴിയുന്നതിനു സര്‍ക്കാര്‍ നല്‍കിയ അന്ത്യശാസനത്തിന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണു ബലമായ ഒഴിപ്പിക്കല്‍.
സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഇറക്കിവിടണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞസര്‍ക്കാരിന്റെ കാലത്തേത് പോലെ ഇടിച്ചുപൊളിയ്ക്കലും സംഘര്‍ഷവും ഉണ്ടാകില്ലെന്ന് റവന്യൂമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കയ്യേറ്റക്കാര്‍ കൈയടക്കിയിട്ടുള്ള തുറസ്സായ ഭൂമി ഗവണ്‍മെന്റിലേക്ക് വീണ്ടെടുക്കുകയും വീണ്ടും കൈയേറ്റം ഉണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഇത്തവണത്തെ ഒഴിപ്പിയ്ക്കലിലൂടെ ശ്രമിയ്ക്കുന്നത്.












Click it and Unblock the Notifications