Get Updates
Get notified of breaking news, exclusive insights, and must-see stories!

വരന്റെ വീട്ടില്‍ കാമുകി ജീവനൊടുക്കാന്‍ ശ്രമിച്ചു

അമ്പലപ്പുഴ: വരന്റെ വീടിന് മുന്നില്‍ കാമുകിയുടെ ആത്മഹത്യാശ്രമം. പുന്നപ്ര സ്വദേശി അമൃതജിത്തിന്റെ(30) കാമുകിയാണ് ഇയാളുടെ വിവാഹത്തലേന്ന് വീടിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയത്. വിവാവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹരിപ്പാട് സ്വദേശിനിയായ യുവതിയുമായി അമൃതജിത്തിന്റെ വിവാഹം ജൂലൈ 10ന് ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നു. വിദേശത്തായിരുന്ന അമൃതജിത്ത് ഒരാഴ്ച മുന്‍പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കാമുകിയായ യുവതി അമൃതജിത്തിന്റെ വീടിന് മുന്‍പിലെത്തി ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വിവരമറിഞ്ഞെത്തിയ പുന്നപ്ര എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം യുവതിയെ പിന്‍തിരിപ്പിച്ച് സ്‌റ്റേഷനില്‍ കൊണ്ടുവന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്.

കോട്ടയം ആര്‍പ്പൂക്കര സ്വദേശിനിയായ യുവതിയുമായി യുവാവ് 10 വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 24 കാരിയായ ഇവര്‍ തൃശ്ശൂരിലെ ഒരു എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥിനിയാണ്.

ഒരു മാസം മുന്‍പും യുവതി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്നും പുന്നപ്ര പോലീസാണ് ഇവരെ രക്ഷപ്പെടുത്തി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യുവതി നിരന്തരം ശല്യപ്പെടുത്തുന്നതായി കാട്ടി യുവാവിന്റെ ബന്ധുക്കളും യുവാവിനെതിരെ യുവതിയും നേരത്തെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തായാലും പ്രശ്‌നം വഷളായി വരന്‍ അറസ്റ്റിലായതോടെ നിശ്ചയിച്ച വിവാഹം മുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+