കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി പ്രശ്‌നം: ഗൗരവം മനസ്സിലായത് പിന്നീടാണെന്ന്

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിയ്‌ക്കെതിരെ ആദ്യം കര്‍ശന നടപടിയെടുക്കാതിരുന്നത് പരാതി ലാഘവരൂപത്തിലുള്ളതായതുകൊണ്ടാണെന്ന്് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

എന്നാല്‍ പിന്നീട് പാര്‍ട്ടി പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയെന്നും അതോടെ കര്‍ശന നടപടി തന്നെ സ്വീകരിക്കാന്‍ തയ്യാറാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനസമിതി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ചേര്‍ന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പി.ശശിപ്രശ്‌നത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയവേയാണ് പിണറായി ഇക്കാര്യം വിശദീകരിച്ചത്.

പി. ശശിക്കെതിരെ ആദ്യം ലഭിച്ച പരാതിയില്‍ കാര്യങ്ങള്‍ ഗൗരവമായി ഉന്നയിച്ചിരുന്നില്ല. ഇതു പരിശോധിച്ചശേഷമാണ് പി.ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താന്‍ സംസ്ഥാന സമിതി തീരുമാനിച്ചത്.

എന്നാല്‍ പിന്നീട് പ്രശ്‌നത്തിന്റെ ഗൗരവം പാര്‍ട്ടിക്കുള്ളിലും മറ്റും നടന്ന ചര്‍ച്ചകളിലൂടെ ബോധ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പി.ശശിക്കെതിരെ കര്‍ശന നടപടിയും സ്വീകരിച്ചു- പിണറായി പറഞ്ഞു.

എന്നാല്‍ ജില്ലാ കമ്മിറ്റിയില്‍ നേരത്തെ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും പി.ശശിപ്രശ്‌നത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിനെ വിമര്‍ശിക്കുകയാണുണ്ടായത്. ശശിക്കെതിരെ ഇപ്പോള്‍ സ്വീകരിച്ച നടപടി തിരഞ്ഞെടുപ്പിനു മുമ്പേ വേണ്ടതായിരുന്നുവെന്നാണ് ഭൂരിപക്ഷംപേരും അഭിപ്രായപ്പെട്ടത്.

English summary
CPM state secretary Pinarayi Vijyan said that party took strong stand against P Shashi after they got the real status of the petition against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X