പി ശശി മോഡല്‍ വീണ്ടും; സിപിഎം വിയര്‍ക്കുന്നു
കാസര്‍ക്കോട്: സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയായിരുന്ന പി ശശിയ്ക്കെതിരെയുണ്ടായതിന് സമാനമായ പരാതി കാസര്‍ക്കോട്ടും പാര്‍ട്ടിയ്ക്ക് തലവേദനയാകുന്നു. കാസര്‍ക്കോട്ടെ മുതിര്‍ന്ന നേതാവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
കാസര്‍കോടിനു സമീപം സിപിഎം ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയാണു ജില്ലയിലെ മുതിര്‍ന്ന നേതാവിനെതിരെ ജില്ലാ സെക്രട്ടറിക്കു പരാതി നല്‍കിയിട്ടുള്ളത്. വെള്ളിയാഴ്ച വൈകിട്ടു ചേര്‍ന്ന അടിയന്തര ജില്ലാ സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയായിട്ടുണ്ട്.
ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവിന്റെ മകളായ പാര്‍ട്ടി അംഗമാണ് പരാതിക്കാരി. ഇവര്‍ വിവാഹിതയാണ്. ജോലി സംബന്ധമായ വാഗ്ദാനങ്ങള്‍ നല്‍കിയശേഷം പീഡനത്തിനിരയാക്കി യെന്നാണു പരാതി.
പി.ശശിക്കെതിരെ നടപടി വന്നതിന്റെ അടുത്ത ദിവസമാണു യുവതി ജില്ലാ സെക്രട്ടറിക്കു പരാതി നല്‍കിയത്. പാര്‍ട്ടി സമ്മേളനങ്ങളും തിരഞ്ഞെടുപ്പും വരാനിരിക്കെ ഈ വിഷയം യോഗങ്ങളില്‍ സജീവ ചര്‍ച്ചയാകാനിടയുണ്ട്.
അതേസമയം ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന് അറിയിച്ചു.
പി.ശശിക്കെതിരെ ഉയര്‍ന്ന ആരോപണം പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഉയര്‍ന്നിരിക്കുന്ന ഈ പരാതി ഏതുവിധേനയും ഒതുക്കിത്തീര്‍ക്കാന്‍ ചില നേതാക്കള്‍ ശ്രമമാരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം












Click it and Unblock the Notifications