കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4വയസ്സുകാരിയെ ബന്ധു പീഡിപ്പിക്കാന്‍ ശ്രമിച്ചു

  • By Lakshmi
Google Oneindia Malayalam News

ദില്ലി: നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 19കാരനെ പൊലീസ് പിടികൂടി. ദില്ലിയില്‍ ജൂലൈ 9ന് ശനിയാഴ്ചയാണ് സംഭവം നടന്നത്. ജീല്‍ പാര്‍ക്കിനുള്ളിലേയ്ക്ക് കുട്ടിയെ ഇയാള്‍ എടുത്തുകൊണ്ടുപോകുന്നത് കണ്ട സ്ത്രീകളാണ് പൊലീസിന് വിവരം നല്‍കിയത്. അറസ്റ്റിലായയയാള്‍ കുട്ടിയുടെ ബന്ധുവാണ്.

കുട്ടിയുമായി പാര്‍ക്കിനുള്ളിലേയ്ക്ക് യുവാവ് പോകുന്നത് കണ്ട സ്ത്രീകളിലൊരാള്‍ പൊലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു. കുട്ടിയെയും കൊണ്ട് സംശയകരമായ സാഹചര്യത്തില്‍ യുവാവിനെ കണ്ടതിനെത്തുടര്‍ന്നാണ് ഇവര്‍ പൊലീസുമായി ബന്ധപ്പെട്ടത്.

പൊലീസ് സ്ഥലത്തെത്തുന്നതിനുള്ളില്‍ത്തന്നെ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. യുവാവിനെതിരെ മാനഭംഗശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

അറസ്റ്റിലായ യുവാവിന്റെ ജ്യേഷ്ഠനാണ് ബന്ധുവായ കുട്ടിയെ ഇവരുടെ വീട്ടിലേയ്ക്ക് കൊണ്ടുവന്നത്. താന്‍ കുഞ്ഞിനെ തിരികെ കൊണ്ടുചെന്നാക്കാമെന്ന് പറഞ്ഞാണ് അറസ്റ്റിലായ യുവാവ് കുഞ്ഞിനെ പാര്‍ക്കില്‍ കൊണ്ടുവന്നത്.

പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ യുവാവ് ആദ്യം പറഞ്ഞത് കുട്ടി തന്റെ സഹോദരിയാണെന്നാണ്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് തന്റെ ബന്ധുവിന്റെ കുഞ്ഞാണിതെന്ന് ഇയാള്‍ പറഞ്ഞത്. കുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാര്യവും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ തീഹാര്‍ ജയിലിലേയ്ക്ക് അയച്ചിരിക്കുകയാണ്.

അവരെ വിശ്വാസമുള്ളതുകൊണ്ടാണ് കുഞ്ഞിനെ കൂടെവിട്ടതെന്നും ഇത്തരത്തില്‍ ഉപദ്രവിക്കുമെന്ന് കരുതിയില്ലെന്നുമാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചത്.

English summary
A four-year old girl was allegedly molested and an attempt to rape her was made by her 19-year-old cousin in the Welcome area in east Delhi on Saturday afternoon,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X