കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി തീവണ്ടി അപകടം: മരണം 53 ആയി

  • By Lakshmi
Google Oneindia Malayalam News

Train Accident
ഫത്തേപ്പൂര്‍: ജൂലൈ 10ന് ഞായറാഴ്ച ഉത്തര്‍പ്രദേശിലെ മാള്‍വയിലുണ്ടായ തീവണ്ടിയപകടത്തില്‍ 53 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുന്നൂറിലേറെപ്പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.

അപകടം നടന്ന ഞായറാഴ്ച 35 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. പിന്നീടാണ് മരണസംഖ്യ 53ആയി ഉയര്‍ന്നത്. ഒരു സ്വീഡീഷ് പൗരന്റേതടക്കം 15 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായി ഫത്തേപ്പൂര്‍ എസ്.പി റാം ഭറോസാണ് അറിയിച്ചത്.

മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. പശ്ചിമബംഗാളിലെ ഹൗറയില്‍ നിന്നും ദില്ലിയിലേയ്ക്ക് പോവുകയായിരുന്ന കല്‍ക്ക മെയില്‍ യുപിയിലെ മാള്‍വ റെയില്‍വേസ്റ്റേഷനടുത്ത് പാളം തെറ്റിയാണ് അപകടമുണ്ടായത്.

ഉത്തര്‍പ്രദേശത്തില്‍ നാലുദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ തീവണ്ടിയപകടമാണിത്. മാള്‍വയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2.20ന് തീവണ്ടിയുടെ 15 ബോഗികളാണ് പാളം തെറ്റിയത്. ഇതില്‍ പത്തെണ്ണത്തിന് കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

ഈ ബോഗികളിലുണ്ടായിരുന്നവരാണ് മരിച്ചവരിലേറെയും. അപകടത്തില്‍ പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് റെയില്‍വേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആയിരത്തി ഇരുന്നൂറോളം യാത്രക്കാരാണ് തീവണ്ടിയിലുണ്ടായിരുന്നത്.

അപകടമുണ്ടായപ്പോള്‍ വണ്ടി മണിക്കൂറില്‍ 108 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഓടിക്കൊണ്ടിരുന്നത്. ഈ വണ്ടിയുടെ പരമാവധി വേഗതയാണ് ഇതെന്ന് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എച്ച് സി ജോഷി അറിയിച്ചു. വേഗം കുറയ്ക്കാന്‍ എന്‍ജിന്‍ ഡ്രൈവക് വണ്ടിയുടെ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തെത്തുടര്‍ന്ന് ഹൗറ-ദില്ലി പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ദീര്‍ഘദൂരവണ്ടികള്‍ ലഖ്‌നൊ വഴി തിരിച്ചുവിട്ടു. പതിമൂന്നുവണ്ടികള്‍ റദ്ദാക്കി.

English summary
The death toll of Delhi-bound Kalka Mail's derailment on Sunday went up to 53 with 15 more bodies, including that of a Swedish national, being recovered from the mangled compartments of the ill-fated train.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X