കല്യാണത്തിനിടെ ക്യാമറമോഷ്ടിച്ച വിരുതന്‍ പിടിയില്‍
ദില്ലി: കല്യാണ പാര്‍ട്ടിയ്ക്കിടെ ഫോട്ടോഗ്രാഫര്‍ ചമഞ്ഞ് വിലകൂടിയ ക്യാമറകള്‍ മോഷ്ടിച്ചു വില്‍ക്കുന്നയാള്‍ പോലീസ് പിടിയിലായി. ഫരീദാബാദ് സ്വദേശിയായ അനില്‍ കപൂര്‍ (40) ആണ് പോലീസ് പിടിയിലായത്.
സ്റ്റാര്‍ ഹോട്ടലുകളില്‍ നടക്കുന്ന കല്യാണ പാര്‍ട്ടികള്‍ക്ക് വിലകൂടിയ വസ്ത്രം ധരിച്ച് എത്തുന്ന ഇയാള്‍ ആരും ശ്രദ്ധിക്കാത്ത സമയത്ത് തന്ത്രപൂര്‍വ്വം മോഷണം നടത്തുകയാണ് പതിവ്. ടോയ്‌ലറ്റില്‍ പോകുന്ന ഫോട്ടോഗ്രാഫര്‍മാര്‍ പുറത്തു വയ്ക്കുന്ന ക്യാമറകളാണ് സാധാരണയായി ഇയാള്‍ മോഷ്ടിക്കുന്നത്. ഇതിനു പുറമേ തരംകിട്ടിയാല്‍ വധുവിന്റേയും വരന്റേയും മുറിയില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ അടിച്ചു മാറ്റും. മോഷണം കഴിഞ്ഞാലുടന്‍ ഇയാള്‍ തന്റെ വെള്ള മാരുതി കാറില്‍ സ്ഥലം വിടും.
പ്രോഫഷണല്‍ ഫോട്ടോഗ്രാഫറായ അനില്‍ ഫരീദാബാദിലുള്ള തന്റെ കട ഒരു തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിയതിനെ തുടര്‍ന്നാണ് മോഷണത്തിനിറങ്ങിയത്. മോഷ്ടിക്കുന്ന ക്യാമറകള്‍ ഇയാള്‍ നല്ല വിലയ്ക്ക് വില്‍ക്കും. ഒരിക്കല്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് പോലീസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. 34 മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് ദില്ലി പോലീസ് അധികൃതര്‍ അറിയിച്ചു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്.












Click it and Unblock the Notifications