കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തില്‍ 10 പുതിയ മന്ത്രിമാര്‍?

  • By Ajith Babu
Google Oneindia Malayalam News

Manmohan-Sonia Gandhi
ദില്ലി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ചൊവ്വാഴ്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന മന്ത്രിമാരുടെ സ്ഥാനങ്ങളില്‍ മാറ്റമുണ്ടാവില്ലെന്നാണ് പ്രാഥമിക സൂചന. നിയമമന്ത്രിയായി വീരപ്പ മൊയ്‌ലി തുടരും.

അതേസമയം ടെലികോം മന്ത്രി കപില്‍ സിബലില്‍ നിന്ന് മാനവവിഭശേഷി വകുപ്പ് എടുത്തു മാറ്റും. പത്തോളം മന്ത്രിമാരാണ് നാളെ ചുമതലയേല്‍ക്കുക എന്നാണ് അറിയുന്നത്.

ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദേവ്‌റ എന്നിവരെ സഹമന്ത്രിമാരാക്കും. ഇ.അഹമ്മദിന് സ്വതന്ത്രച്ചുമതല നല്‍കും. ഡിഎംകെയ്ക്ക് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് സുദീപ് ബന്ദോപാദ്ധ്യയ ധനകാര്യവകുപ്പില്‍ റവന്യൂ ചുമതലയുള്ള മന്ത്രിയാകുമെന്നുമറിയുന്നു.

ദയാനിധി മാരനും എ. രാജയും പുറത്തുപോയ സാഹചര്യത്തില്‍ റവന്യൂ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എസ്എസ് പളനിമാണിക്കത്തിന് കാബിനറ്റ് ചുമതല ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് റെയില്‍വെമന്ത്രി സ്ഥാനം ഒഴിഞ്ഞ മമതാ ബാനര്‍ജി ആ സ്ഥാനത്തേക്ക് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ദിനേശ് ത്രിവേദി നിര്‍ദേശിക്കുമെന്നാണ് അറിയുന്നത്.

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തിങ്കളാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു.

English summary
United Progressive Alliance chairperson Sonia Gandhi on Monday met Prime Minister Dr Manmohan Singh to discuss the much-awaited cabinet reshuffle. The meeting, the fourth between the two leaders, lasted 45 minutes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X